കൊച്ചി: വിദഗ്ധ ചികിത്സക്ക് ലക്ഷദ്വീപിൽനിന്ന് കൊച്ചിയിൽ എത്തിച്ച ഗർഭിണി മരിച്ചു. പ്രസവത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് മരണം. കുഞ്ഞിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. കിൽത്താൻ ദ്വീപ് മേലാചെറ്റ വീട്ടിൽ അഹമ്മദ് ഖാെൻറ ഭാര്യ എം.സി. ബീഫാത്തുമ്മാബിയാണ് (40) മരിച്ചത്.
ശ്വാസംമുട്ടലും ന്യുമോണിയയും ബാധിച്ച് ഈ മാസം രണ്ടിനാണ് ഇവരെ കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ശ്വാസംമുട്ടൽ വർധിച്ചു. ആരോഗ്യനില വഷളായതോടെ ഹെലികോപ്ടറിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നിട്ടും ആരോഗ്യനില തൃപ്തികരമായിരുന്നില്ല. വെള്ളിയാഴ്ച രാത്രി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കോവിഡ് നെഗറ്റിവായിരുന്നു.
കളമശ്ശേരി പാലക്കാമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: വിദ്യാർഥികളായ ഷംസുൽ, ആരിഫ ബീഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.