ആലപ്പുഴ: പ്രേംനസീറിെൻറ ഡ്യൂപ്പായി ഒട്ടേറെ സിനിമകളിൽ സാഹസിക വേഷമിട്ട ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പിൽ എ. കോയ (നസീർ കോയ-85) വിടവാങ്ങി. കോവിഡ് ബാധിതനായിരുന്നു. കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' ആണ് ആദ്യചിത്രം. പിന്നീട് പ്രേംനസീറിെൻറ 'പഴശ്ശിരാജ' ചിത്രത്തിലാണ് ഡ്യൂപ്പായത്. മോഹൻലാൽ നായകനായ വിയറ്റ്നാം കോളനിയാണ് അവസാനചിത്രം.
നിരവധി സിനിമകളിൽ ചെറിയവേഷങ്ങളും ചെയ്തിട്ടുണ്ട്. ഭാര്യ, തീക്കടൽ, അനാർക്കലി, കടൽപാലം, കർമ അടക്കം മുപ്പതിലധികം സിനിമകളിൽ വേഷമിട്ടു. ഏറ്റവും കൂടുതൽ നസീറിന്റെ ഡ്യൂപ്പായെന്ന റെക്കോഡും സ്വന്തമാണ്.
സിനിമയിലെ വേഷങ്ങൾ അഴിച്ചുവെച്ച് ജീവിതപ്രാരാബ്ധം അകറ്റാൻ ആലപ്പുഴയിൽ ജ്യൂസ് വിൽപനക്കാരനായി. മൂന്നുവർഷമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഭാര്യ: പരേതയായ നസീമ. മക്കൾ: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കൾ: കുൽസും ബീവി, നജീബ്, താഹിറ, ഷാമോൻ, അൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.