തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കം തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഒരുക്കങ്ങൾ നടക്കുന്നത്. വിദഗ്ധസമിതിയുടെ നിർദേശം കൂടി ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ-തദ്ദേശ-ആരോഗ്യ വകുപ്പുകൾ ഉൾപ്പെട്ട വിദഗ്ധസമിതിയാണ് സ്കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയാണ് ഈ സമിതിയുടെ അധ്യക്ഷൻ. തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് ശേഷം കോവിഡ് വ്യാപനം കൂടിയെന്ന് റിപ്പോർട്ടുകളുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ കോളജുകൾ തുറക്കുകയാണ്. അവസാന വർഷ വിദ്യാർഥികൾക്ക് മാത്രമാണ് ക്ലാസുണ്ടാവുക. ഇതിനുള്ള മാർഗനിർദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് കോളജുകളിൽ പ്രവേശനം അനുവദിക്കുക. വിദ്യാർഥികൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.