ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം തുടങ്ങി, തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും; കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: 88ാമ​ത് ശി​വ​ഗി​രി തീ​ര്‍ഥാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി. ക​ര്‍ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ഇ​ക്കു​റി തീ​ര്‍ഥാ​ട​നം. വ​ലി​യ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ്ര​തി​ദി​നം ആ​യി​ര​ത്തി​ല്‍ താ​ഴെ തീ​ര്‍ഥാ​ട​ക​ര്‍ക്കു മാ​ത്ര​മേ ശി​വ​ഗി​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ള്ളൂ.ഡി​സം​ബ​ര്‍ 30, 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ വി​ര്‍ച്വ​ല്‍ തീ​ര്‍ഥാ​ട​ന​മാ​യി​ട്ടാ​കും ഇ​ത്ത​വ​ണ​ത്തെ ശി​വ​ഗി​രി തീ​ര്‍ഥാ​ട​നം ന​ട​ത്തു​ക​യെ​ന്ന് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മ​ഠം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്നി​രു​ന്ന വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. പ്ര​മു​ഖ​രു​ടെ പ്ര​സം​ഗ​ങ്ങ​ളും ക്ലാ​സു​ക​ളും ഡി​സം​ബ​ര്‍ 25 മു​ത​ല്‍ ശി​വ​ഗി​രി ടി​വി​യി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി സം​പ്രേ​ഷ​ണം ചെ​യ്യും. ശി​വ​ഗി​രി​യി​ലും പ​രി​സ​ര​ത്തും തീ​ര്‍ഥാ​ട​ക​ര്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മേ​ള​ക​ളും ക​ച്ച​വ​ട സ്​​റ്റാ​ളു​ക​ളും അ​നു​വ​ദി​ക്കി​ല്ല. അ​ന്ന​ദാ​ന​വും തീ​ര്‍ഥാ​ട​ക​ര്‍ക്ക്​ ശി​വ​ഗി​രി​യി​ല്‍ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കി​ല്ല.

ശി​വ​ഗി​രി​യി​ലേ​ക്കു​വ​രു​ന്ന തീ​ര്‍ഥാ​ട​ക​ര്‍ മു​ന്‍കാ​ല​ങ്ങ​ളി​ലു​ള്ള​തു​പോ​ലെ വ​ലി​യ സം​ഘ​ങ്ങ​ളാ​യി എ​ത്തു​ന്ന​ത് ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് വി.​ആ​ര്‍. വി​നോ​ദ് പ​റ​ഞ്ഞു. 1000 പേ​രി​ല്‍ താ​ഴെ ആ​ളു​ക​ളെ മാ​ത്ര​മേ ശി​വ​ഗി​രി​യി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കൂ. ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. പൊ​തു പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ ഹാ​ളി​െൻറ വ​ലി​പ്പ​ത്തി​െൻറ 50 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് മ​ഠം അ​ധി​കൃ​ത​ര്‍ തീ​ര്‍ഥാ​ട​ക​ര്‍ക്ക്​ പ്ര​ത്യേ​ക അ​റി​യി​പ്പ്​ ന​ല്‍ക​ണം.

തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പ​തി​വ് സ്‌​പെ​ഷ​ല്‍ ബ​സ്, ട്രെ​യി​ന്‍ സ​ര്‍വി​സു​ക​ള്‍ എ​ന്നി​വ ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. തീ​ര്‍ഥാ​ട​ക​രാ​യെ​ത്തു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ള്‍ക്കും ക​ര്‍ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്ത​ണം. ഇ​തി​നാ​യി സാ​നി​റ്റൈ​സ​ര്‍, ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള തെ​ര്‍മ​ല്‍ സ്‌​കാ​ന​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​രു​ക്ക​ണം. കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് മ​ഠ​ത്തി​െൻറ​യും ശി​വ​ഗി​രി​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്ത​ണം. വ​ര്‍ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ക്കാ​വ​ശ്യ​മാ​യ മ​രു​ന്നും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

തീ​ര്‍ഥാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി കു​ളി​ക്ക​ട​വു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. വ​ര്‍ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യും ജ​ല​വി​ഭ​വ വ​കു​പ്പും ഇ​തി​ന്​ പ്ര​ത്യേ​ക ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം.തീ​ര്‍ഥാ​ട​ക​രു​ടെ ആ​വ​ശ്യ​ത്തി​നാ​യി താ​ൽ​ക്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​നും വ​ര്‍ക്ക​ല മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ക്ക്​ നി​ര്‍ദേ​ശം ന​ല്‍കി.

തീ​ര്‍ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നും ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും കെ.​എ​സ്.​ഇ.​ബി​ക്കും നി​ര്‍ദേ​ശം ന​ല്‍കി. ക​ല​ക്ട​റേ​റ്റി​ല്‍ എ.​ഡി.​എ​മ്മി​െൻറ ചേം​ബ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ധ​ര്‍മ സം​ഘം ട്ര​സ്​​റ്റ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി സാ​ന്ദ്രാ​ന​ന്ദ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ന്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ഇ.​എം. സ​ഫീ​ര്‍, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി. ​ബി​ന്‍സി​ലാ​ല്‍, വ​ര്‍ക്ക​ല മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍.​എ​സ്. ഷാ​ജി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍മാ​രാ​യ വി​നോ​ദ് രാ​ജ്, ഡി. ​ശ്യാം, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ് ടെ​ക്‌​നി​ക്ക​ല്‍ അ​സി. ടി.​വി. അ​ഭ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Preparations for Sivagiri pilgrimage begin, number of pilgrims to be reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.