തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തിയും സ്വന്തം അനുഭവങ്ങളിൽനിന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയും രാഷ്്ട്രപതി രാംനാഥ് കോവിന്ദ്. പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമായ കേരളം ദൈവത്തിെൻറ സ്വന്തം നാടെന്ന വിശേഷണത്തിന് തീർത്തും അർഹമാണെന്ന് പറഞ്ഞ രാഷ്ട്രപതി കേരളത്തിെൻറ ഒാരോ സവിശേഷതയും അക്കമിട്ട് നിരത്തി.
പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുേമ്പാഴാണ് കേരളത്തിെൻറ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചത്. പരാമർശങ്ങൾ ഒാേരാന്നും ഹൃദയം നിറഞ്ഞ ൈകയടിയോടെയാണ് സദസ്സ് എതിരേറ്റത്. കേരളത്തിെൻറ വിദ്യാഭ്യാസരംഗത്തെ പെരുമയും ഉന്നമനവും രാജ്യത്ത് മാത്രമല്ല, വിദേശത്തും പ്രശസ്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമീപകാലത്ത് ഇത്യോപ്യയിൽ പോയപ്പോഴുണ്ടായ അനുഭവം അദ്ദേഹം ഒാർമിച്ചു. ഇന്ത്യൻ അധ്യാപകരുടെ സാന്നിധ്യം അവിടത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ സ്കൂളിൽ പോലുമുണ്ട്. 30-40 വർഷങ്ങളായി അവർ ഇവിടത്തെ തലമുറകളെ പരിശീലിപ്പിക്കുകയാണ്.
ഇവരിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണെന്നത് സേന്താഷത്തോടെയാണ് താൻ കേട്ടത്. രാജ്യത്തിന് അകത്തും മറ്റ് രാഷ്്ട്രങ്ങളിലുമുള്ള ആശുപത്രികളിൽ കേരളത്തിൽനിന്നുള്ളവരുടെ സാന്നിധ്യം ശ്രേദ്ധയമാണ്. എേപ്പാഴും ചിരിക്കുന്നവരും സദാ സേവന സന്നദ്ധരുമായ ‘കേരളത്തിൽനിന്നുള്ള സിസ്റ്റർമാരില്ലാതെ’ ഇൗ ആശുപത്രികൾ പ്രവർത്തിക്കാനാവില്ലെന്ന സ്ഥിതിയാണ്. താൻ അഭിഭാഷകനായിരുന്ന കാലത്ത് കേരളത്തിൽനിന്നുള്ള സഹപ്രവർത്തകരുടെ പരിധിയില്ലാത്ത പിന്തുണയും സഹായവും ലഭിച്ചിരുന്നു. ഇത് അഭിമാനത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു. കേരളത്തിെൻറ വീരപുത്രൻ കെ.ആർ. നാരായണെൻറ ജന്മവാർഷികത്തിൽ സംബന്ധിച്ചതിെൻറ സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നെതന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.