തിരുവനന്തപുരം: രാഷ്ട്രപതി പെങ്കടുത്ത ചടങ്ങുകളിൽ അദ്ദേഹം പ്രസംഗിക്കുന്നതിന് മുമ്പ് നന്ദിപ്രകടനം. ടെക്നോസിറ്റിയിലും പൗരസ്വീകരണ ചടങ്ങിലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്താണ് സംഭവിക്കുന്നതെന്ന് സദസ്സിനെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഇത്. പൗരസ്വീകരണചടങ്ങിൽ ആദരിക്കൽ പ്രസംഗങ്ങൾ അവസാനിച്ചശേഷം ചീഫ്സെക്രട്ടറിയുടെ നന്ദിപ്രകടനമായിരുന്നു. ഇതോടെ ചടങ്ങ് അവസാനിക്കാൻ പോകുെന്നന്ന് സദസ്സ് കരുതിയിരിക്കവെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. എല്ലാവരിലും ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മനസ്സിലായപ്പോൾ രാഷ്ട്രപതി തന്നെ ഇതിന് പിന്നിലെ രഹസ്യം പരസ്യമാക്കി. ‘രാഷ്ട്രപതിയായശേഷം ഔദ്യോഗിക ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ച് പലരിൽനിന്നും രാഷ്ട്രപതിഭവൻ അഭിപ്രായങ്ങൾ തേടിയിരുന്നു.
അതിൽ കിട്ടിയ ഒന്ന്, സാധാരണ വിശിഷ്ടാതിഥി പ്രസംഗിച്ചശേഷം നന്ദിപ്രകടനത്തിന് കാത്തുനിൽക്കാതെ ആളുകൾ ഇറങ്ങിപ്പോകുന്ന പതിവുണ്ട്, ഇത് സംഭവിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു. അങ്ങനെയുള്ള ആലോചനയിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകളിൽ വിശിഷ്ടാതിഥി സംസാരിക്കുന്നതിന് മുന്നേ നന്ദിപ്രകടനം ക്രമീകരിക്കാൻ തീരുമാനിച്ചത്. രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിൽ തിരിച്ചെത്തിയ ഉടനേ ദേശീയഗാനം പാടി ചടങ്ങ് അവസാനിപ്പിക്കുക എന്നരീതി അവലംബിക്കാൻ തീരുമാനിച്ചു’ അതുവഴി ദേശീയഗാനത്തെയും കാണികൾ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞും. അദ്ദേഹത്തിെൻറ ഇൗ അഭിപ്രായപ്രകടനത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.