ആലപ്പുഴ: ബൈപാസ് എലവേറ്റഡ് ഹൈവേയിൽ വാഹനങ്ങൾ പാർക്ക് െചയ്താൽ പിടിവീഴും. ബുധനാഴ്ച മുതൽ പിഴ ചുമത്തും. കാൽനടയും നിരോധിച്ചു. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച സൂചനബോർഡുകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കുെമന്ന് ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു. ബൈപാസിെൻറ മേൽപാലത്തിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. 'നോ സ്റ്റാൻഡിങ്, നോ സ്റ്റോപ്പിങ് എന്നെഴുതിയ ബോർഡുകളും സ്ഥാപിക്കും. ലംഘിച്ചാൽ പിഴയിടുമെന്ന് അറിയിപ്പും നൽകും. എലവേറ്റഡ് ഹൈവേയുടെ തുടക്കത്തിലും ഒടുക്കത്തിലും ഇരുവശങ്ങളിൽ കാൽനട നിരോധിക്കുമെന്ന് അറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.
അവധിദിവസങ്ങളിലും അല്ലാതെയും 'കടൽക്കാഴ്ച' കാണാൻ മേൽപാലത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കളർകോട്ടുനിന്നും കൊമ്മാടിയിൽനിന്നും വരുന്ന വാഹനങ്ങൾ ബീച്ചിനു സമാന്തരമെത്തുേമ്പാൾ മനോഹര കാഴ്ചകാണാൻ നിർത്തുന്നത് ഗതാഗതതടസ്സത്തിനും അപകടഭീതിക്കും കാരണമായിട്ടുണ്ട്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് പലരും വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സെൽഫിയെടുത്തും കടൽകാഴ്ച പകർത്തിയും ഏറെനേരം ചെലവഴിച്ചാണ് പലരും മടങ്ങുന്നത്.
ജനുവരി 28ന് ബൈപാസ് തുറന്നതിനു തൊട്ടുപിന്നാലെ മൂന്നുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിെൻറ പിറ്റേന്ന് തടിലോറിയിടിച്ച് കൊമ്മാടിയിലെ ടോൾപാസ കാബിൻ തകർന്നു. അഞ്ച് ബൂത്തിൽ ഒരെണ്ണം തകർത്ത് കടന്നുപോയ ലോറി പിന്നീട് പൊലീസ് പിടികൂടി. സി.സി ടി.വിയുടെയും പ്രദേശവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്.
വാഹനയാത്രക്കാരുടെ ആശയക്കുഴപ്പത്തിനൊപ്പം അപകടം ഒഴിവാക്കാൻ കളർകോട്, കൊമ്മാടി ജങ്ഷനുകളിൽ മീഡിയൻ നീട്ടിയിരുന്നു. കൊമ്മാടിയിൽ നിലവിൽ പ്ലാസ്റ്റിക് സേഫ്റ്റി കോൺ ഉപയോഗിച്ച് താൽക്കാലിക മീഡിയൻ സ്ഥാപിച്ചാണ് ഗതാഗതം നിയന്തിക്കുന്നത്. കൊമ്മാടി പാലം പൊളിച്ച് തുടങ്ങിയതോടെ ശവക്കോട്ടപ്പാലത്തിലൂടെയാണ് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.