കുമ്പസാരം മറയാക്കി പീഡനം​: റിമാൻഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തള്ളി

തിരുവല്ല: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ ഓർത്തഡോക്സ് സഭ വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോൺസൺ പി. മാത്യു എന്നിവരാണ്​ ജാമ്യാപേക്ഷ നൽകിയിരുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്നായിരുന്നു വൈദികരുടെ വാദം. അന്വേഷണത്തെ ബാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടി ​ക്രൈംബ്രാഞ്ച്​ ജാമ്യം നൽകുന്നതിനെ എതിർത്തു.

വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 11ന് ഹൈകോടതി നിരസിച്ചതോടെ രണ്ടാം പ്രതിയായ ജോബ്‌ മാത്യു 12ന്​ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽനിന്ന്​ മൂന്നാം പ്രതി ജോൺസൺ പി. മാത്യുവിനെ പ്രത്യേക അന്വേഷണ സംഘം കസ്​റ്റഡിയിൽ എടുക്കുകയും ചെയ്​തു. ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാനാണ് വൈദികരുടെ നീക്കം.

Tags:    
News Summary - Priest bail application rejected-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.