മുന്നാട്: സി.എമ്മിൽനിന്ന് പി.എമ്മായ നരേന്ദ്രമോദി വീണ്ടും സി.എമ്മായി മാറിയെന്ന് (ക്ലർജിമാൻ-പൂജാരി) സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂർ സർവകലാശാല കലോത്സവത്തിലെ സ്റ്റേജിനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ-വിദേശ സർവകലാശാലകളെ കുറിച്ച് ചർച്ച നടക്കുകയാണ്. സർക്കാർ നിയന്ത്രണത്തിൽ അവ വേണമെന്നാണഭിപ്രായം. നമ്മുടെ സർവകലാശാലകൾ കുട്ടികളെ മറക്കുന്നു. അത് മറികടക്കാൻ മത്സരാധിഷ്ഠിതമായി ഉന്നതവിദ്യാഭ്യാസം മാറണം. ആത്മവിശ്വാസമില്ലാത്തവരാണ് സ്വകാര്യ സർവകലാശാലകളെ എതിർക്കുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഇനി മുന്നോട്ടുപോകാൻ കഴിയൂ.
സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ പ്രഫ. ബിജോയ് നന്ദൻ ആമുഖപ്രഭാഷണം നടത്തി. എം. രാജഗോപാലൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, അഭിനേതാക്കളായ ചിത്രാനായർ, ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ മുഖ്യാതിഥികളായി.
ഡോ. എ. അശോകൻ, ഡോ. രാഖി രാഘവൻ, ഡോ. ടി.പി. അഷറഫ്, ഡോ. പ്രമോദ് വെള്ളച്ചാൽ, എം.സി. രാജു, ഡോ. ടി.പി. നഫീസ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിജി മാത്യു, കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ധന്യ, മുരളി പയ്യങ്ങാനം, പ്രിൻസിപ്പൽ ഡോ. സി.കെ. ലൂക്കോസ്, ഡോ. അബ്ദുറഫീഖ്, ഇ. പത്മാവതി, ബിപിൻരാജ് പായം, കെ. കരുണാകരൻ, മുഹമ്മദ് ഫവാസ്, അനന്യ ആർ. ചന്ദ്രൻ, കെ. സൂര്യജിത്ത്, കെ. പ്രജിന എന്നിവർ സംസാരിച്ചു. യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ ടി.പി. അഖില സ്വാഗതവും ജന. സെക്രട്ടറി ടി. പ്രതിക് നന്ദിയും പറഞ്ഞു.
കലോത്സവ സ്വാഗത നൃത്തത്തിന്റെ അണിയറയിലുള്ള സി. രാമചന്ദ്രൻ, രാകേഷ് പറയംപള്ളം, നിധീഷ് ബേഡകം, നീതു രാകേഷ്, രാമചന്ദ്രൻ വേലേശ്വരം എന്നിവർക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.