പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച കേസ്:  മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

 കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രോഹിത് റോന്‍സോ (21), വൈക്കം കൊടിയാട് സ്വദേശി പ്രജിത് കെ. ബാബു (20), പട്ടാമ്പി മുതുകര സ്വദേശി മുഹമ്മദ് അമീര്‍ (21) എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലുമാണ് ജാമ്യം. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, പൊതുമുതല്‍ നശിപ്പിച്ചതിന് മൂവരും ചേര്‍ന്ന് 50,000 രൂപ കെട്ടിവെക്കണം, ജാമ്യകാലയളവില്‍ പ്രതികള്‍ കോളജിലോ പുറത്തോ സമാന കുറ്റങ്ങളില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 19ന് ഉച്ചക്ക് ഇവരടക്കം മുപ്പതോളം പേര്‍ പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ അതിക്രമിച്ച് കടന്ന് കസേര കത്തിച്ചെന്നാണ് കേസ്. 30ന് അറസ്റ്റിലായ പ്രതികള്‍ അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതും വിദ്യാര്‍ഥികളാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
 

Tags:    
News Summary - principal chair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.