കോട്ടക്കൽ: ഡൽഹിലെ തായ്വാൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന തായ്പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്ററിന്റെ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തായ്വാൻ സന്ദർശിക്കുന്ന വിദ്യാഭ്യാസ പ്രതിനിധി സംഘത്തിലേക്ക് കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലും അൽമാസ് ഗ്രുപ്പ് അക്കാഡമിക് ഡയറക്ടറും സി.ബി.എസ്.ഇ മലപ്പുറം സഹോദയ ജനറൽ സെക്രട്ടറിയുമായ എം. ജൗഹറിന് ക്ഷണം.
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും തായ്വാനും തമ്മിലുള്ള പരസ്പര കൈമാറ്റവും സഹകരണവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ കഴിഞ്ഞ വർഷം മുതൽ തായ്വാനിലെ തെരഞ്ഞെടുത്ത സ്കൂളുകളുമായി നടത്തി വരുന്ന സ്കൂൾ എക്സ്ചേഞ്ച് പ്രവർത്തനങ്ങളുടെ മികവ് കൂടി പരിഗണിച്ചാണ് തായ്പേയ് സ്കൂൾ വിഭ്യാഭ്യാസ വകുപ്പിന്റെ ക്ഷണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 പ്രതിനിധികൾ ഉൾകൊള്ളുന്ന പ്രതിനിധി സംഘത്തിൽ കേരളത്തിൽ നിന്നും അദ്ദേഹത്തെ കൂടാതെ മൂന്ന് സ്കൂൾ മേധാവികൾക്കും ക്ഷണമുണ്ട്.
ജൂൺ എട്ടിന് പുറപ്പെട്ട് 15ന് തിരിച്ചെത്തുന്ന സംഘം തായ്വാനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും സ്ഥാപന മേധാവികളുമായും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി പരസ്പര സഹകരണവുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.