തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരിൽ ഏറെപ്പേരും വായിക്കുന്നത് ചരിത്രവിഷയം. രണ്ടാം സ്ഥാനത്ത് ആത്മീയകാര്യങ്ങളും. കഥ വായിക്കുന്നവർ കുറവ്, ശാസ്ത്രത്തിൽ വിമുഖർ. കേരള സർവകലാശാലയിലെ റഫറൻസ് ലൈബ്രേറിയൻ കെ.എസ്. ബിജു പിഎച്ച്.ഡി പ്രബന്ധത്തിെൻറ ഭാഗമായി എട്ട് ജയിലുകളിലെ 500 തടവുകാരിൽ നടത്തിയ സർവേയിലാണ് വിവരം. മുമ്പ് പത്രങ്ങളിലും മറ്റും അരമണിക്കൂറിൽ താഴെ വായനക്ക് ചെലവഴിച്ചിരുന്നവർ ജയിലിലെത്തിയ ശേഷം പ്രതിദിനം രണ്ട് മണിക്കൂർ വായനക്ക് നീക്കിവെച്ചിട്ടുണ്ട്.
സർവേക്ക് പരിഗണിച്ച 84 ശതമാനവും 18-35 പ്രായക്കാരാണ്. എന്നാൽ, വായനക്ക് കൂടുതൽ സമയം ചെലവഴിക്കുന്നത് 56നു മുകളിലുള്ളവരാണ്. സർവേയിൽ പെങ്കടുത്തവരിൽ 48.4 ശതമാനവും 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസമുള്ളവരാണ്.
ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നവർ തുച്ഛം. 500 പേരിൽ 80.30 ശതമാനത്തിനും അഭിരുചിക്കനുസരിച്ച പുസ്തകം ജയിൽ ലൈബ്രറിയിൽനിന്ന് ലഭ്യമാകുന്നുണ്ട്. പുരുഷ തടവുകാരാണ് വായനയിൽ മുന്നിൽ. എന്നാൽ ടി.വി, റേഡിേയാ ശീലങ്ങളിൽ നേെര തിരിച്ചും. അന്തേവാസികളിൽ 11.6 ശതമാനത്തിനു മാത്രമാണ് കമ്പ്യൂട്ടർ സാക്ഷരത. ഇതിൽ 72.6 ശതമാനത്തിനും ഇൻറർനെറ്റ് സൗകര്യങ്ങളിൽ പരിജ്ഞാനമില്ല.
പൂജപ്പൂര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിെലയും നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിലെയും അട്ടക്കുളങ്ങര, വിയ്യൂർ, കണ്ണൂർ വനിത ജയിലുകളിലെയും അന്തേവാസികളെയാണ് സർവേക്ക് തെരഞ്ഞെടുത്തത്. കണ്ണൂരിലും പൂജപ്പുരയിലും ലൈബ്രറികളിൽ ‘കൊഹ’ എന്ന സോഫ്റ്റ്വെയറിലാണ് പുസ്തകം ക്രോഡീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.