തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ സ്വകാര്യബസുകൾക്ക് ഒറ്റ-ഇരട്ട അക്ക നമ്പർ പ്രകാരം നിയന്ത്രണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവിസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് ഒറ്റ, ഇരട്ട അക്ക നിബന്ധന കൊണ്ടുവന്നത്.
വെള്ളിയാഴ്ച രജിസ്ട്രേഷൻ നമ്പറിെൻറ അവസാനം ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബസുകൾക്ക് സർവിസ് നടത്താം. തിങ്കൾ (ജൂൺ 21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവിസ് നടത്തണം. ചൊവ്വ (ജൂൺ 22) , വ്യാഴം ദിവസങ്ങളിലും തുടർന്നുവരുന്ന തിങ്കളാഴ്ചയും (ജൂൺ 28) ഒറ്റ നമ്പർ ബസുകൾക്ക് സർവിസ് നടത്താം.
ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം തുടർന്നും സ്വകാര്യ ബസ് സർവിസുകൾ നടത്തേണ്ടത്. ശനിയും ഞായറും സർവിസ് അനുവദനീയമല്ല. സ്വകാര്യ ബസ് ഉടമകൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.