സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് വിജനമായ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് 

സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് ജനം

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് ജനം. ഇന്ന് അർധരാത്രിവരെയാണ് സമരം. യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചു. സ്വകാര്യ വാഹനങ്ങളെയും ടാക്സി വാഹനങ്ങളെയും കെ.എസ്.ആര്‍.ടി.സി ബസുകളെയുമാണ് യാത്രക്കായി ആശ്രയിക്കുന്നത്. പലയിടത്തും മണിക്കൂറുകൾ ജനം വാഹനങ്ങൾക്കായി കാത്തുനിൽക്കുന്ന അവസ്ഥയാണ്. അതേസമയം, പരമാവധി ബസ്​ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിർദേശം നൽകി.

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ തിരക്ക്

 

സംസ്ഥാനത്ത്​ എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി കലൂർ ബസ് സ്റ്റാൻഡ് 

 

ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്​. ഭാരിച്ച ദൈനംദിന ചെലവുകൾക്കു​ പുറമേ, അധിക ചെലവാണിതെന്നാണ്​ ബസുടമകൾ പറയുന്നത്​.

കോട്ടയം നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്

 

യാത്രക്ലേശം ഉണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി ബസ്​ ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകാനിടയുണ്ട്. ഉത്തര, മധ്യ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ബസില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കും.

Tags:    
News Summary - private bus strike in kerala starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.