തൃശൂർ: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നവംബർ ഒന്ന് മുതൽ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. തൃശൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനുമായി നടന്ന ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാനുള്ള തീരുമാനം.
നികുതിയിളവ്, കാലാവധി 20 വർഷമായി ദീർഘിപ്പിക്കുക എന്നിവയടക്കം ഇരുപതിലധികം ആവശ്യങ്ങൾ വേറെയും ഉന്നയിച്ചിരുന്നു. ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ നിയമിച്ചതായും ആവശ്യങ്ങളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിക്കുകയും നിരക്ക് വർധന അടക്കം ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ കമീഷനെ നിയമിക്കുകയും െചയ്ത സാഹചര്യത്തിൽ പണിമുടക്കിൽ നിന്നും പിൻമാറുന്നതായി ബസ് ഉടമകൾ മാധ്യമങ്ങളെ അറിയിച്ചു. ഉച്ചക്ക് രാമനിലയത്തിൽ വെച്ചായിരുന്നു ബസ് ഉടമ സംഘടനകളുമായുള്ള മന്ത്രിയുടെ ചർച്ച. ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.