വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീട്ടിൽ കയറി ആക്രമണം; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീട്ടിൽ കയറി ആക്രമണം; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടുകയറി ആക്രമണം. ബെൽസ്റ്റാർ എന്ന സ്വകാര്യ സ്ഥാപനത്തിൽനിന്നും 35,000 രൂപ വായ്പ എടുത്ത തുകയിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പാറപ്പുറം സ്വദേശിയായ ആറാട്ടുകുന്നേൽ വീട്ടിൽ സുരേഷ് കുമാർ എന്നയാളാണ് ആക്രണത്തിനിരയായത്.

സ്ഥാപനത്തിലെ ജീവനക്കാർ കുടിശ്ശിക വരുത്തിയത് ചോദ്യം ചെയ്‌ത് സുരേഷ് കുമാറിന്‍റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് തവണയായി 10,000 രൂപയായിരുന്നു കുടിശ്ശിക. തർക്കത്തിന് പിന്നാലെ വീടിന്റെ സിറ്റ്ഔട്ടിൽ വച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസിൽ ഉണ്ടാക്കിയ ആനയുടെ പ്രതിമയെടുത്ത് സുരേഷ് കുമാറിനെ പ്രതികളിലൊരാൾ ആക്രമിച്ചു. സുരേഷ്കുമാർ ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് പരിക്കുപറ്റി.

സംഭവത്തിനു പിന്നാലെ ഗാന്ധിനഗ‍ർ പൊലീസ് സ്റ്റേഷനിൽ സുരേഷ്കുമാർ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നാട്ടകം പള്ളം നടുപ്പറമ്പിൽ വീട്ടിൽ ജാക്സൺ മാർക്കോസിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Private firm employee arrested for breaking into house and attacking over loan default

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.