എം.എ യൂസുഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപനക്ക്; പുതിയത് 480 കോടി രൂപയുടെ ജി600

ലുലു ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലിയുടെ സ്വകാര്യജെറ്റ് വിമാനം വിൽപനക്ക്. അടുത്തിടെ വാങ്ങിയ പുതിയ വിമാനം യാത്രക്കായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് എ6 വെ.എം.എ ഗൾഫ് സ്ട്രീം ജി 550 എന്ന വിമാനം വിൽക്കാനൊരുങ്ങുന്നത്.   

സ്വകാര്യജെറ്റ് വിമാനങ്ങൾ വാങ്ങുവാനും വിൽക്കാനും സഹായിക്കുന്ന  സ്റ്റാന്റൺ ആൻറ് പാർട്ട്ണേഴ്സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിൽപനക്കായി വിവിധ സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016ൽ 350 കോടി രൂപയിലധികം രൂപമുടക്കിയാണ് ഈ വിമാനം വാങ്ങിയത്. എന്നാൽ, പുതിയ വില  സൈറ്റുകളിൽ നൽകിയിട്ടില്ല.

ഗൾഫ് സ്ട്രീം ജി 600 എന്ന വിമാനമാണ് യൂസുഫലി അടുത്തിടെ സ്വന്തമാക്കിയത്. 19 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ഏകദേശം 480 കോടി രൂപയിലധികം വിലവരും. 

Tags:    
News Summary - Private jet used by MA Yusufali for sale; The new Rs 480 crore G600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.