ലവ് ജിഹാദ്: യോഗിയെ പോലെയാണ് എൽ.ഡി.എഫ് നേതാവ് സംസാരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി

കൊല്ലം: ലവ് ജിഹാദ് വിഷയത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെയാണ് എൽ.ഡി.എഫ് നേതാവ് സംസാരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിലെ ഹാഥറാസ് കേസ് പോലെയാണ് വാളയാർ കേസും സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നത്. കന്യാസ്ത്രീകളുടെ മതം ചോദിക്കാൻ ആരാണ് സംഘപരിവാറിനെ അധികാരം നൽകിയതെന്ന് പ്രിയങ്ക ചോദിച്ചു. തെരഞ്ഞെടുപ്പ് സമയമായതിനാലാണ് കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഇടത് സർക്കാറിനെ പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശിച്ചു. അഴിമതിയെ കുറിച്ച് ചോദിക്കുമ്പോൾ ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിക്ക് മറ്റെന്താണ് ജോലിയെന്നും പ്രിയങ്ക ചോദിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ടു. മത്സ്യത്തൊഴിലാളികളുടെ സമ്പത്ത് 5,000 കോടിക്ക് വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. മുഖ്യമന്ത്രിയുെട മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം അറിയുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.


സർക്കാറിന് ആവശ്യമുള്ളവരെ മാത്രം ജോലിക്ക് നിയമിച്ചു. കേന്ദ്രത്തെ പോലെ പി.ആർ ജോലിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാറും കോടികൾ ചെലവാക്കി. കൊലക്കേസ് പ്രതികളെ രക്ഷിക്കാനും ഇടത് സർക്കാർ ധാരാളം പണം ചെലവഴിച്ചു. സത്യസന്ധതയില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

കോർപറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സർക്കാറിന് താൽപര്യം. കേരളത്തിന്‍റെ സമ്പത്ത് കോർപറേറ്റുകൾക്ക് വിൽക്കുന്നു. ഭാവിക്ക് വേണ്ടിയുള്ള പ്രകടനപത്രികയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. ഇടത് സർക്കാർ വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണ്. കേരളത്തിലെ ജനങ്ങൾ തന്നെയാണ് യഥാർഥ സ്വർണമെന്നും പ്രിയങ്ക പറഞ്ഞു.


കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുന്നു. സി.പി.എമ്മിന്‍റേത് അക്രമ രാഷ്ട്രീയവും ബി.െജ.പിയുടേത് വിഭജന രാഷ്ട്രീയവുമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. കോൺഗ്രസ് മുന്നോട്ടുെവക്കുന്നത് വികസനാത്മക രാഷ്ട്രീയമാണെന്നും കൊല്ലം കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിക്കവെ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Priyanka Gandhi says LDF faction leader talks about love jihad like UP CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.