ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് പിന്മാറിയത് വയനാട്ടിലെ ജനങ്ങളോടുള്ള നീതികേടാണെന്ന് സി.പി.ഐ നേതാവ് ആനിരാജ. ഇത് രാഹുൽ ഗാന്ധി പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ജനങ്ങളോട് ഇക്കാര്യം നേരത്തെ പറയാമായിരുന്നുവെന്നും ആനി രാജ പറഞ്ഞു.
"രണ്ട് മണ്ഡലങ്ങളിൽ ഒന്നേ നിലനിർത്താനാവൂ എന്നതാണ് നിലവിലെ നിയമം. അതനുസരിച്ച് കോൺഗ്രസ് പാർട്ടി രാഹുലിനെ റായ്ബറേലിയിൽ നിലനിർത്തി. എന്നാൽ രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കാനുള്ള തീരുമാനം രാഹുൽ പെട്ടെന്നെടുത്ത ഒന്നല്ല. അത് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നു. കാരണം ഇന്നുവരെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് നൽകാത്ത ഭൂരിപക്ഷം നൽകിയാണ് വയനാട് രാഹുലിനെ ജയിപ്പിച്ചു വിട്ടത്. അവരോടുള്ള നീതികേടാണിത്.
ഞാൻ ഇനി വയനാട്ടിൽ മത്സരിക്കുമോ എന്നുള്ളത് സി.പി.ഐയുടെ തീരുമാനമാണ്. പാർലമെന്റിൽ വനിതകൾക്ക് പ്രാധാന്യം ലഭിക്കേണ്ടത് ആവശ്യകതയായത് കൊണ്ടുതന്നെ അത്തരത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ സന്തോഷമുണ്ട്" -ആനി രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.