തൃശൂർ: കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി തൃശൂർ അമ്പിളിക്കല കോവിഡ് സെന്ററിൽ വെച്ച് മരിച്ച സംഭവത്തിൽ നാലു ജയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃശൂർ അസി.കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അമ്പിളിക്കല കോവിഡ് സെന്ററിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് ആണ് കേസെടുത്തിരിക്കുന്നത്.
റിമാൻഡിലിരിക്കെ തിരുവനന്തപുരം സ്വദേശി ഷമീറാണ് മർനമേറ്റ് കോവിഡ് സെൻററിൽ വെച്ച് മരിച്ചത്. ഷെമീറിനെ ജീവനക്കാർ മർദ്ദിക്കുന്നത് കണ്ടതായി ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷമീറിെൻറ ഭാര്യയുടെയും കേസിൽ ഇയാൾക്കൊപ്പം അറസ്റ്റിലായ മൂന്നു പ്രതികളുടെയുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഷമീറിന് മർദമേറ്റിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ പരിക്കുകളും വാരിയെല്ലുകൾക്കും തലക്കും പൊട്ടലുമുണ്ടായിരുന്നുെവന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.