ന്യൂഡൽഹി: ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തില്‍നിന്ന് എന്തുകൊണ്ട് ഇത്രയും കൂടുതൽ യുവാക്കൾ മതതീവ്രവാദത്തിലേക്ക് പോകുന്നുവെന്ന് അറിയാൻ അന്വേഷണം നടത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് പ്രമാദമായ ഹാദിയകേസിൽ പിതാവ് അശോകൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇതവസാനിപ്പിക്കാൻ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ സമൂഹത്തിൽ അസ്വസ്ഥതയുണ്ടാകും -അശോകൻ പറഞ്ഞു. ഹാദിയകേസ് അേന്വഷണം ഏറ്റെടുക്കാൻ അനുമതി തേടി എൻ.െഎ.എ സമർപ്പിച്ച അപേക്ഷയെ പിന്തുണച്ച് നൽകിയ സത്യവാങ്മൂലത്തിലാണ് കോട്ടയം വൈക്കം ടി.വി പുരം ‘ദേവികൃപ’യിലെ അശോകെൻറ ആവശ്യം.
തീവ്രവാദആദർശത്താൽ കേരളത്തിൽ വലിയൊരുവിഭാഗം യുവാക്കൾ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായി തീവ്രവാദികളാകുന്നുണ്ടെന്നും ഇൗ സാഹചര്യത്തിൽ മുതിർന്നസ്ത്രീയെന്ന് മാത്രം പരിഗണിച്ച് കോടതി ഒരു തീരുമാനമെടുക്കരുതെന്നും അശോകൻ അഭ്യർഥിച്ചു. െഎ.എസിൽ ചേരാൻ സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോയതും മുതിർന്നവരും വിദ്യാഭ്യാസമുള്ളവരുമാണ്. സിറിയയിലേക്ക് ആടുമേയ്ക്കാൻ പോകണമെന്ന് ആഗ്രഹമുെണ്ടന്ന് ഹാദിയ വെളിപ്പെടുത്തിയെന്ന് ബോധിപ്പിച്ചാണ് ഇത്തരെമാരാശങ്ക പിതാവ് ഉയർത്തിയത്.
മതപരിവർത്തനം ചെയ്തവരടക്കം നിരവധി പേരെ വിദേശത്തുള്ള െഎ.എസിെൻറ പരിശീലനക്യാമ്പുകളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും കാസർകോട്, പാലക്കാട്, മലപ്പുറം ജില്ലകൾ റിക്രൂട്ടിങ് ഗ്രൗണ്ട് ആണെന്നും സത്യവാങ്മൂലം ആരോപിക്കുന്നു. മകളുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും ‘സത്യസരണി’യില്‍ നിരവധിപേരെ മതം മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. കേസുകളുടെ വിശദാംശങ്ങളും അശോകന് സമര്‍പ്പിച്ചു.
ഹാദിയകേസ് അേന്വഷണം ഏറ്റെടുക്കാൻ അനുമതി തേടി എൻ.െഎ.എ ഇൗ മാസം പത്തിനാണ് അപേക്ഷ നൽകിയത്. ഈ മാസം 16-ന് കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.