കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലെ പോരായ് മകൾ ചൂണ്ടിക്കാട്ടി ദേശീയ ഹരിത ൈട്രബ്യൂൽ സംസ്ഥാന നിരീക്ഷകസമിതി ചെയർമാൻ ജസ്റ്റി സ് എ.വി. രാമകൃഷ്ണപിള്ള. പൊടിശല്യം കുറക്കാൻ സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖ പ്പെടുത്തിയ അദ്ദേഹം സമയബന്ധിതമായി കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ നഗരസഭ കർശന നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
70,000 ടണ്ണിലേറെയുള്ള കോണ്‍ക്രീറ്റും കമ്പികളും വേർതിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വിലയിരുത്താനാണ് ഹരിത ൈട്രബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും അടക്കമുള്ള സംഘം മരടിലെത്തിയത്. പ്രാഥമികമായി ചെയ്യേണ്ട കുെറ കാര്യങ്ങളിൽ വീഴ്ചകളുണ്ട്. പൊടിശല്യമാണ് പ്രധാന പ്രശ്നം. സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ 30 അടി ഉയരത്തിൽ വലകൊണ്ട് ചുറ്റും കെട്ടിമറക്കുക, ശക്തിയായി വെള്ളം ചീറ്റിക്കുകയും ചുറ്റും കെട്ടുന്ന വല നനക്കുകയും ചെയ്യുക, അവശിഷ്ടങ്ങൾ ലോറിയിൽ കെട്ടിമറച്ച് കൊണ്ടുപോവുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചേയ്യേണ്ടത്. മാലിന്യം ചട്ടപ്രകാരമാണോ നീക്കുന്നത് എന്നറിയാൻ സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്നും അദ്ദേഹം നിർേദശിച്ചു.
30 അടി ഉയരത്തിൽ മറക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. അവശിഷ്ടങ്ങൾ നനക്കുന്ന രീതിയും പര്യാപ്തമല്ല. കായലിൽ വീണ മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യേണ്ടതും ആവശ്യമാണ്. മലിനീകരണ നിയന്ത്രണ ബോർഡിെൻറ റിപ്പോർട്ട് 24ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ചചെയ്ത ശേഷം തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ചീഫ് എൻജിനീയർ എം.എ. ബൈജു, എൻവയൺമെൻറൽ എൻജിനീയർ മിനി മേരി സാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.