കൊച്ചി: വഞ്ചനക്കേസിൽ മാണി സി. കാപ്പൻ എം.എൽ.എക്കെതിരായ കേസ് നിലനിൽക്കുമെന്ന് ഹൈകോടതി. 3.25 കോടിയുടെ തട്ടിപ്പും വഞ്ചനയും നടത്തിയെന്ന് ആരോപിച്ച് മുംബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി. കാപ്പൻ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്. വഞ്ചന, സ്വത്തിന്റെ പേരിൽ ചതി തുടങ്ങിയ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തത്. 2010ൽ കടം വാങ്ങിയ തുക നൽകാതായപ്പോൾ നിയമ നടപടിക്കൊരുങ്ങിയതായാണ് പരാതിക്കാരൻ പറയുന്നത്.
വഞ്ചിക്കാൻ കരുതിക്കൂട്ടിയുള്ള ഉദ്ദേശ്യമുണ്ടായിരിക്കണമെന്നത് ക്രിമിനൽ കുറ്റകൃത്യത്തിന് അനിവാര്യഘടകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.