കോട്ടയം: കാഴ്ച തിരിച്ചുകിട്ടാനുള്ള അമേരിക്കയിലെ ചികിത്സയിൽ പ്രതീക്ഷയർപ്പിച്ച് മലയാളത്തിെൻറ പ്രിയഗായിക വൈക്കം വിജയലക്ഷ്മി. ചികിത്സ തുടങ്ങിയ ശേഷം നേരിയ മാറ്റമുണ്ടെന്ന് വിജയലക്ഷ്മിയുടെ പിതാവ് ഉദയനാപുരം ഉഷ നിവാസിൽ മുരളീധരൻ പറഞ്ഞു. ശസ്ത്രക്രിയയില്ലാതെ തന്നെ കണ്ണിന് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എന്നാൽ, കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടര വർഷം മുമ്പാണ് യു.എസിലെ ചികിത്സ തുടങ്ങിയത്. അന്നുമുതൽ മരുന്ന് കഴിച്ചുതുടങ്ങി. ആദ്യം സ്കാൻ ചെയ്ത റിപ്പോർട്ട് ന്യൂയോർക്കിലേക്ക് അയച്ചുകൊടുത്തിരുന്നു. പ്രതീക്ഷക്ക് വകയുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. രണ്ടാം ഘട്ട സ്കാനിങ് നടത്തി റിപ്പോർട്ട് അയച്ചുകൊടുക്കണം. കോവിഡ് വ്യാപനം മൂലം പുറത്തേക്കുള്ള യാത്ര മുടങ്ങിയതിനാൽ സ്കാൻ ചെയ്യാൻ കഴിഞ്ഞില്ല. കണ്ണിലെ ഞരമ്പുകൾ ചുരുങ്ങിയതാണ് ജന്മനാ കാഴ്ച നഷ്ടപ്പെടാൻ കാരണം.
പലവിധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ ചികിത്സയിൽ പ്രതീക്ഷയിലാണ് വിജയലക്ഷ്മിയും കുടുംബവും. വിജയലക്ഷ്മിയുടെ അമേരിക്കയിലെ ആരാധകരാണ് ചികിത്സക്ക് മുൻകൈയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.