കൊച്ചി: ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പൽ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കിൻ്റെ ശേഖരം പിടിച്ചെടുത്തു. ഗ്രീൻ മലബാർ, കൊച്ചി എന്ന സ്ഥാപനത്തിൽ നിന്ന് 132. 700 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി 35,000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ ഗ്ലാസ്, പേപ്പർ കപ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ വി.എം. അജിത് കുമാർ, ടീം അംഗങ്ങളായ സി.കെ. മോഹനൻ, എൽദോസ് സണ്ണി, എന്നിവരും തൃക്കാക്കര മുൻസിപ്പൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും സംഘവും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.