കൊച്ചി: മൂന്നുതവണ തുടർച്ചയായി സഹകരണ സംഘം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വീണ്ടും മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയ നിയമ ഭേദഗതി ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി.
സർക്കാറിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ സഹകരണ സംഘം ഭരണസമിതിയിലെ ഭാരവാഹികളടക്കം ഒട്ടേറെപ്പേർ ഹരജി നൽകിയത്. ഹരജികൾ വിശദ വാദത്തിനായി ജസ്റ്റിസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജൂലൈ ഒന്നിലേക്ക് മാറ്റി. സഹകരണ നിയമഭേദഗതിയിൽ തൽക്കാലം ഇടപെടാനാവില്ലന്ന് വ്യക്തമാക്കിയ കോടതി, ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയോട് നിർദേശിച്ചു.
ജൂൺ 26ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട കോട്ടയം ജില്ലയിലെ നെടുങ്കുന്നം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഹരജിക്കാരുടെ നാമനിർദേശ പത്രിക വരണാധികാരി തൽക്കാലം സ്വീകരിക്കണമെന്നും തുടർനടപടി കോടതിയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
വിശദ ചർച്ചകൾക്കുശേഷം നിയമസഭ ഐകകണ്ഠ്യേനയാണ് സഹകരണ നിയമ ഭേദഗതി പാസ്സാക്കിയതെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.