കുണ്ടറ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതി നടപ്പാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ ഇത്തരം പദ്ധതികളുടെ റിവ്യൂ എല്ലാ മാസവും നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും എം.പി പറഞ്ഞു. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പാലത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി ഇക്കാര്യം പറഞ്ഞതോടെ, സദസ്സിൽ നിന്ന് നരേന്ദ്ര മോദിക്ക് ജയ് വിളിയുമുയർന്നു.
‘പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന്റെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ഒരു കാര്യം എനിക്കുറപ്പുണ്ട്. പദ്ധതികളുടെ നിർവഹണം എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫിസ് കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ട്. സ്വാഭാവികമായും ഈ പദ്ധതി നടക്കുമെന്ന കാര്യത്തില്‍ എനിക്ക് അശേഷം സംശയമില്ല. അതിന്റെ റിവ്യൂവില്‍ താന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ഈ ഒരു പ്രാരംഭഘട്ടത്തില്‍ ഇത് ഉദ്ഘാടനം ചെയ്യണമോ എന്ന് ചോദിച്ചിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് പരിഹരിക്കും. അതുകൊണ്ട് ഇത് ഉദ്ഘാടനം ചെയ്യുന്നത് തീര്‍ച്ചയായും നമ്മെ സംബന്ധിച്ച് വളരെ വളരെ അനുഗൃഹീതമാണ്. അത് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുന്നതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം വർധിക്കുന്നു.’- എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.