മാസപ്പിറവി കണ്ടില്ല; നബിദിനം 28ന്

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും സെപ്തംബര്‍ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ്​ തങ്ങൾ, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

റബീഉൽ അവ്വൽ 12 ഈമാസം 28നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാദിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു.

Tags:    
News Summary - Prophet's day on 28 septamber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.