സ്‌കൂള്‍ സമയമാറ്റ നിർദേശം തള്ളണം -ജംഇയ്യതുല്‍ മുഫത്തിശീന്‍

തേഞ്ഞിപ്പലം: സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ എട്ടു മുതല്‍ ആക്കാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ തള്ളണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ മുഫത്തിശീന്‍ ആവശ്യപ്പെട്ടു. മദ്റസ പഠനത്തെ സാരമായി ബാധിക്കുന്നതാണ് സമയമാറ്റം.

ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. ഉണ്ണീന്‍കുട്ടി മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.പി. അബ്ദുറഹിമാന്‍ മുസ്‍ലിയാര്‍, എം.എ. ചേളാരി, വൈ.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു. 

Tags:    
News Summary - proposal to change school timings should be rejected says Jamiyyathul Mufathisheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.