സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം

തിരുവനന്തപുരം: സന്നിധാനത്തേക്കുള്ള യാത്ര വഴികളിൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചു. ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചർച്ച നടത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾകടക്കം പാമ്പ് കടിയേറ്റിരുന്നു. നിലവിൽ നാലു പാമ്പു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയിൽ വനാശ്രീതരിൽ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും തീർത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.

അതേസമയം, കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസുകാരിക്കായിരുന്നു ശബരിമലയിൽ വെച്ച് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ വ്യാഴാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. തുടർന്ന് ആൻറി സ്നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ആൾക്കാണ് പാമ്പുകടി ഏൽക്കുന്നത്.

Tags:    
News Summary - Proposal to Increase the Number of Snake Catchers En Route to Sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.