ലോക്സഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ നിർദേശം

തൊ​ടു​പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം ന​ട​ത്താ​നും പ്ര​ചാ​ര​ണം പൂ​ര്‍ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ചു. പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ര്‍ഡു​ക​ള്‍, ഹോ​ര്‍ഡി​ങ്സു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക് പ്ലാ​സ്റ്റി​ക്, പി.​വി.​സി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​വു​ന്ന​തും പ​രി​സ്ഥി​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ​തു​മാ​യ പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നും അ​ല​ങ്കാ​ര​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പ്ലാ​സ്റ്റി​ക്, പി.​വി.​സി മു​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​ത്താ​ന്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് അ​ഭ്യ​ര്‍ഥി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ​ര​സ്യ​ങ്ങ​ള്‍, സൂ​ച​ക​ങ്ങ​ള്‍, ബോ​ര്‍ഡു​ക​ള്‍ തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും കോ​ട്ട​ണ്‍, പേ​പ്പ​ര്‍, പോ​ളി​എ​ത്തി​ലീ​ന്‍ തു​ട​ങ്ങി​യ പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​വ മാ​ത്ര​മേ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​വൂ. പി.​വി.​സി ഫ്ല​ക്സു​ക​ള്‍, ബാ​ന​റു​ക​ള്‍, ബോ​ര്‍ഡു​ക​ള്‍, പ്ലാ​സ്റ്റി​ക് കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​നാ​ര്‍ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. പി.​വി.​സി പ്ലാ​സ്റ്റി​ക് ക​ല​ര്‍ന്ന കൊ​റി​യ​ന്‍ ക്ലോ​ത്ത്, നൈ​ലോ​ണ്‍, പോ​ളി​സ്റ്റ​ര്‍, പോ​ളി​സ്റ്റ​ര്‍ കൊ​ണ്ടു​ള്ള തു​ണി, ബോ​ര്‍ഡ് തു​ട​ങ്ങി പ്ലാ​സ്റ്റി​ക്കി​ന്റെ അം​ശ​മോ, പ്ലാ​സ്റ്റി​ക് കോ​ട്ടി​ങ്ങോ​യു​ള്ള പു​നഃ​ചം​ക്ര​മ​ണ സാ​ധ്യ​മ​ല്ലാ​ത്ത എ​ല്ലാ​ത്ത​രം സാ​മ​ഗ്രി​ക​ളു​ടെ​യും ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം.

Tags:    
News Summary - Proposal to make Lok Sabha elections environment friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.