മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ നിർദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോഓഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി) അംഗീകരിച്ചതായി സമസ്ത ഭാരവാഹികൾ അറിയിച്ചു. ജൂൺ 30ന് സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ സമസ്ത നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കാര്യങ്ങൾക്ക് തീരുമാനമായത്.
സമസ്തയുടെ നിർദേശങ്ങള്‍ അംഗീകരിക്കാമെന്ന് സി.ഐ.സിക്ക് വേണ്ടി സാദിഖലി ശിഹാബ് തങ്ങൾ രേഖാമൂലം സമസ്ത നേതാക്കൾക്ക് ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സി.ഐ.സിയുമായുള്ള ബന്ധം തുടരുമെന്ന് സമസ്ത ഭാരവാഹികൾ അറിയിച്ചു. ചർച്ചയിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, മുശാവറ അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, പി.കെ. ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടിവ് അംഗം അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.