കോട്ടയം: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ. ബാബു, പരാതിക്കാരിയായ കന്യാസ്ത്രീയുടെ അഭിഭാഷകൻ അഡ്വ. റാൽഫ് എന്നിവർ കോടതി ഉത്തരവ് വന്നശേഷം കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയെ കണ്ടു. അപ്പീൽ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.
'എന്താണ് സംഭവിച്ചതെന്നറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്. അപ്രതീക്ഷിത വിധിയാണിത്. കേസിലെ 83 സാക്ഷികളില്‍ 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കോടതിയുടെ കണ്ടെത്തൽ എന്താണെന്നറിയില്ല. തന്റെ മനസ്സാക്ഷി ആവശ്യപ്പെട്ടതിനാലാണ് മഠത്തിൽ പോയത്' - ജിതേഷ് ജെ. ബാബു പറഞ്ഞു.
അവരുടെ അവസ്ഥ തനിക്കറിയാം. അവർ വല്ല കടുംകൈയും ചെയ്യുമോ എന്ന പേടി തനിക്കുണ്ട്. പോയി ആശ്വസിപ്പിച്ചു, അപ്പീൽ നൽകാമെന്ന് ഉറപ്പുനൽകി മടങ്ങിയെന്നും ജിതേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.