കോട്ടയത്ത് കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്ന വയോധിക

'ഇത് പാകിസ്താൻ അതിര്‍ത്തിയല്ല, പാറമ്പുഴയാണ്'; കോട്ടയം നട്ടാശ്ശേരിയിൽ സംഘർഷം, വൻ സന്നാഹത്തിൽ കെ റെയിൽ കല്ലിടൽ

കോഴിക്കോട്: കെ റെയിൽ തറക്കല്ലിടൽ സംഘർഷം ഇന്നും വിവിധയിടങ്ങളിൽ അരങ്ങേറി. പലയിടങ്ങളിലും അതിർത്തി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. കല്ലിടലുമായി ബന്ധപ്പെട്ട് കോട്ടയം നട്ടാശേരിയില്‍ ഇന്നും സംഘര്‍ഷം ഉണ്ടായി. രാവിലെ എട്ടരയോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടലിന് ഉദ്യോഗസ്ഥരെത്തിയത്.

ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പൊലീസ് കടത്തിവിടാന്‍ തയാറായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ എത്തിയത്.

വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാകിസ്താന്‍ അതിര്‍ത്തിയല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. എല്ലാ കല്ലിനും എല്ലാ ദിവസവും കാവൽ നിൽക്കാൻ പൊലീസിനു കഴിയില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

പൊലീസുകാർ രാവെന്നോ പകലെന്നോ ഇല്ലാതെ വിരട്ടിക്കൊണ്ടിരിക്കുകയാണെന്നും ഞങ്ങൾ തീവ്രവാദികളാണെന്നാണ് ചില നേതാക്കൾ ചാനലുകളിൽ ഇരുന്ന് പറയുന്നതെന്നും ജനങ്ങൾ പറഞ്ഞു.ഏതുനിമിഷവും കല്ലിടാൻ ആളുകൾ എത്തും എന്നതിനാൽ വിവിധയിടങ്ങളിൽ ജനങ്ങൾ സംഘടിച്ച് കാത്തിരിക്കുകയാണ്.

അതേസമയം, ചോറ്റാനിക്കരയിലും കോഴിക്കോടും ഇന്ന് കല്ലിടൽ ഇല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനങ്ങൾ സംഘടിച്ച് പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

മലപ്പുറം തിരുനാവായയിൽ രാവിലെ ആരംഭിക്കാനിരുന്ന സർവേ നടപടികൾ വൈകുകയാണ്. സിഗ്നൽ തകരാറിനെ തുടർന്നാണ് സർവേ തുടങ്ങാത്തതെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - protest against k rail aproject

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.