കെ-റെയിൽ കല്ലിടൽ: മാടപ്പള്ളിയിൽ പ്രതിഷേധമിരമ്പി, സമരക്കാരെ വലിച്ചിഴച്ച് പൊലീസ്

കോ​ട്ട​യം: ച​ങ്ങ​നാ​ശ്ശേ​രി മാ​ട​പ്പ​ള്ളി​യി​ല്‍ കെ- ​റെ​യി​ല്‍ ക​ല്ലി​ടാ​നെ​ത്തി​യ പൊ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍ഷം. നാ​ല് സ്ത്രീ​ക​ള​ട​ക്കം 23 പേ​രെ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി മു​ഴ​ക്കി സ്ത്രീ​ക​ള്‍ മ​ണ്ണെ​ണ്ണ​ക്കു​പ്പി​ക​ള്‍ ഉ​യ​ര്‍ത്തി രം​ഗ​ത്തു​വ​ന്ന​ത്​ സ്ഥി​തി ഗു​രു​ത​ര​മാ​ക്കി. സ്ത്രീ​ക​ളെ പൊ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രും പൊ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞു. കോ​ട്ട​യം-​പ​ത്ത​നം​തി​ട്ട അ​തി​ർ​ത്തി​യാ​യ മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ റീ​ത്തു​പ​ള്ളി​പ്പ​ടി​ക്കു മു​ന്നി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലി​ടാ​ൻ എ​ത്തി​യ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ​ തു​ട​ക്കം. പ​തി​നൊ​ന്ന​ര​യോ​ടെ സ​ർ​വേ​ക്ക​ല്ലു​ക​ളു​മാ​യി വാ​ഹ​നം എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു.

ത​ട​ച്ചു​കൂ​ടി​യ വ​ൻ ജ​ന​ക്കൂ​ട്ടം വാ​ഹ​നം ത​ട​ഞ്ഞു. വ​ണ്ടി​യു​ടെ ചി​ല്ല് സ​മ​ര​ക്കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ആ​ര്‍. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ എ​ത്തി. ഇ​തി​നി​ടെ 12.15ഓ​ടെ കെ-​റെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും പ​ള്ളി​പ്പ​ടി​ക്കു മു​ന്‍വ​ശ​ത്തു​ള്ള കൊ​ര​ണ്ടി​ത്താ​നം വീ​ടി​ന്‍റെ പ​റ​മ്പി​ല്‍ ക​ല്ലി​ടാ​നെ​ത്തി. ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹ​വു​മാ​യാ​ണ് ഇ​ത്ത​വ​ണ സം​ഘം എ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും ജ​ന​ങ്ങ​ൾ വ​ക​വെ​ച്ചി​ല്ല. തു​ട​ർ​ന്ന്​ സ​മ​ര​ക്കാ​രും പൊ​ലീ​സും നേ​ർ​ക്കു​നേ​ർ സം​ഘ​ർ​ഷ​മാ​യി. മ​ണ്ണെ​ണ്ണ​ക്കു​പ്പി​ക​ള്‍ ഉ​യ​ര്‍ത്തി സ്ത്രീ​ക​ള്‍ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി.


ഇ​തി​നി​ടെ സ​മ​ര​ക്കാ​ർ ആ​ള്‍ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് മ​ണ്ണെ​ണ്ണ ത​ളി​ച്ചു. സ​മ​രം ചെ​യ്ത സ്ത്രീ​ക​ളു​ടെ​യും ഡി​വൈ.​എ​സ്.​പി അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണെ​ണ്ണ വീ​ണ​തോ​ടെ പൊ​ലീ​സ് സ​മ​ര​ക്കാ​ർ​ക്കു നേ​രെ ലാ​ത്തി വീ​ശി.

സ​മ​ര​നേ​താ​ക്ക​ളെ​യും പ്ര​തി​ഷേ​ധ​ക്കാ​രെ​യും നി​ല​ത്ത്​ വ​ലി​ച്ചി​ഴ​ച്ച് പൊ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി. കു​ട്ടി​ക​ള​ട​ക്കം സ​മ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ മു​ന്നി​ല്‍വെ​ച്ച് മാ​താ​പി​താ​ക്ക​ളെ അ​ട​ക്കം പൊ​ലീ​സ് കൈ​യേ​റ്റം ചെ​യ്യു​ന്ന​തു​ക​ണ്ട കു​ട്ടി​ക​ള്‍ ഭ​യ​ന്നു നി​ല​വി​ളി​ച്ചു. മ​ര്‍ദ​ന​ത്തി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​ജെ. ലാ​ലി​ക്ക് പ​രി​ക്കേ​റ്റു.

കു​ഴ​ഞ്ഞു​വീ​ണ വി.​ജെ. ലാ​ലി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ഡി​വൈ.​എ​സ്.​പി പൊ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ പൊ​ലീ​സി​നെ ത​ട​ഞ്ഞു. നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു മാ​റ്റി​യ​തോ​ടെ യു.​ഡി.​എ​ഫ്, ബി.​ജെ.​പി, എ​സ്.​യു.​സി.​ഐ പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.. കോ​ട്ട​യം ജി​ല്ല​യി​ൽ 16 പ​ഞ്ചാ​യ​ത്തി​ലൂ​ടെ​യാ​ണ് സി​ൽ​വ​ർ ലൈ​ൻ ക​ട​ന്നു​പോ​കു​ക. 14 വി​ല്ലേ​ജു​ക​ളെ പ​ദ്ധ​തി ബാ​ധി​ക്കും.

പൊലീസ് വാഹനങ്ങളിൽ സമരക്കാരെ മാറ്റിയ ശേഷമാണ് കല്ലിടീൽ നടന്നത്. കൊരണ്ടിത്തറ തോമസ് ജോസഫിന്റെ പുരയിടത്തിലാണ് കല്ലിട്ടത്. മണ്ണെണ്ണ കുപ്പിയുമായി ഇയ്യാലിൽ റോസിലിൻ ഫിലിപ്പിനെ (ജിജി) പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മകൾ സോമിയ മെറിൻ ഫിലിപ്പ് നിലവിളിച്ചത് വേദനാജനകമായി. പ്രായപൂർത്തിയാവാത്ത കുട്ടിയുമായി മണ്ണെണ്ണ കുപ്പിയുമായി സമരത്തിനെത്തിയതിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞതോടെ, നിലവിളിച്ച് പള്ളി കുരിശടിയിൽ ഇരുന്ന കുട്ടിയെ പിതാവ് ഇവിടെനിന്നും മാറ്റി.

കുട്ടിയുടെ അമ്മയെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ ശരീരത്തിൽനിന്നും രക്തം വരുന്നത് കണ്ട് കുട്ടി ഭയപ്പെട്ടു. സ്ത്രീകളെയും പുരുഷന്മാരെയും നിലത്തുകൂടി വലിച്ചിഴച്ചാണ് സമര സ്ഥലത്തുനിന്നും മാറ്റിയത്.

ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ

ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താലിന്​ ആഹ്വാനം. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി, യു.ഡി.എഫ്​, ബി.ജെ.പി, എസ്​.യു.സി.ഐ എന്നിവരാണ്​ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്​.

മാടപ്പള്ളിയിൽ കെ-റെയിൽ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്തവർക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ്​ നിയോജക മണ്ഡലത്തിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്​. 

Tags:    
News Summary - protest against K-Rail in Madappalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.