ചെന്നൈ: 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ല കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ പൃഥ്വിരാജിെൻറ കോലം കത്തിച്ചു.
സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്, അഡ്വ. റസ്സൽ ജോയ് എന്നിവർെക്കതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കലക്ടർക്കും എസ്.പിക്കും പരാതി നൽകിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്.ആർ ചക്രവർത്തി പറഞ്ഞു.
പൃഥ്വിരാജിന്‍റെ പ്രസ്താവന തമിഴ്നാടിന്റെ താൽപര്യത്തിനെതിരാണെന്നും തമിഴ് സിനിമകളിൽ മലയാളി നടീ-നടൻമാരെ നിരോധിക്കാൻ തമിഴ് സിനിമ പ്രൊഡ്യൂസഴേ്സ് അസോസിയേഷനോട് ആവശ്യപ്പെടുന്നതായും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എൽ.എയുമായ വേൽമുരുകൻ പ്രസ്താവിച്ചു.
ഫേസ്ബുക്കിലൂടെയാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചത്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാര്‍ഥിക്കാമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
എട്ടുമാസത്തിന് ശേഷം കോവിഡ് ഏറ്റവും താഴ്ന്ന നിരക്കിൽ; പ്രതീക്ഷയിൽ രാജ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.