കൊച്ചി: സർക്കാർ നഴ്സിങ് കോളജുകളിലെ അധ്യാപകരെ താൽക്കാലിക ജോലിക്രമീകരണത്തിന്റെ ഭാഗമായി സ്ഥലംമാറ്റുന്നതിൽ പ്രതിഷേധം. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം തുടങ്ങിയ സർക്കാർ നഴ്സിങ് കോളജുകളിലെ പത്തോളം അധ്യാപകരെയാണ് കാസർകോട്, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട നഴ്സിങ് കോളജുകളിലേക്ക് മാറ്റിയത്.
കോഴിക്കോട്, തൃശൂർ, എറണാകുളം നഴ്സിങ് കോളജുകളിലെ പല കോഴ്സുകൾക്കും അധ്യാപകരില്ലെന്ന കാരണത്താൽ അംഗീകാരം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആരോഗ്യ സർവകലാശാല നടത്തിയ പരിശോധനയിലും അധ്യാപകരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തുകയും അത് പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിൽനിന്ന് വീണ്ടും അധ്യാപകരെ മാറ്റുന്നത്. ഇത് വിദ്യാർഥികളുടെ പഠനനിലവാരത്തെ ബാധിക്കുകയും ഭാവി അവതാളത്തിലാക്കുകയും ചെയ്യുമെന്നാണ് കേരള ബി.എസ്സി നഴ്സിങ് സ്റ്റുഡൻറ്സ് അസോസിയേഷൻ ആരോപിക്കുന്നത്. എറണാകുളം നഴ്സിങ് കോളജിൽ 46 അധ്യാപകർ വേണ്ടിടത്ത് 31 പേർ മാത്രമാണുള്ളത്. ഇവരിൽനിന്നാണ് വീണ്ടും നാല് പേരെ മാറ്റുന്നത്. പ്രശ്നപരിഹാരമായില്ലെങ്കിൽ സമരം ആരംഭിക്കാനാണ് വിദ്യാർഥി സംഘടനയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.