ശിവൻകുട്ടിക്കെതിരെ ബാനർ ഉയർത്തി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേളയിൽ വി. ശിവൻകുട്ടിക്കെതിരെ പ്രതിഷേധം. ശിവൻകുട്ടി രാജിവെക്കണമെന്ന് ബാനർ ഉയർത്തി പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ, ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ചോദ്യോത്തരവേളയിൽ മറുപടി പറയാൻ മന്ത്രി എഴുന്നേറ്റപ്പോഴാണ് 'ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിയോടെ പ്രതിഷേധമുയർന്നത്. ഇരിപ്പിടങ്ങളിൽ വെച്ച് തന്നെയായിരുന്നു ബാനർ ഉയർത്തിയത്.

നിയമസഭ കൈയ്യാങ്കളിക്കേസിൽ ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുന്നത് തുടരുകയാണ്. നേരത്തെ മൂന്നു ദിവസം അദ്ദേഹം സഭയിൽ എത്തിയിരുന്നില്ല. പനി ബാധിച്ച് വിശ്രമിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

Tags:    
News Summary - protest against v sivankutty in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.