ചേർത്തല നഗരസഭ ജീവനക്കാർ മഞ്ഞ തോരണങ്ങൾ ദേശീയപാതയിൽനിന്ന്​ അഴിച്ചുമാറ്റുന്നു

എസ്.എന്‍.ഡി.പിയുടെ കൊടിതോരണങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം

ചേര്‍ത്തല: എക്‌സറേ കവലയില്‍ എസ്.എന്‍.ഡി.പി സ്ഥാപിച്ച കൊടിതോരണങ്ങള്‍ കോടതി വിധിയെ തുടർന്ന് നീക്കിയതില്‍ തര്‍ക്കം. നഗരസഭ ജീവനക്കാരാണ് വെള്ളിയാഴ്ച ഉച്ചയോടെ കൊടിതോരണങ്ങള്‍ മാറ്റിയത്.

എന്നാല്‍, മറ്റു സംഘടനകളുടെ കൊടികൾ മാറ്റാതെ ഗുരുജയന്തിയുടെ ഭാഗമായി സ്ഥാപിച്ച കൊടിമാത്രം മാറ്റിയത് ശ്രീനാരായണ പ്രസ്ഥാനങ്ങള അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന് എസ്.എന്‍.ഡി.പി ചേര്‍ത്തല യൂനിയന്‍ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച യൂനിയന്‍ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തും.

എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായാണ് ദേശീയപാത ഡിവൈഡറില്‍ സ്ഥാപിച്ച കൊടികള്‍ നീക്കിയത്. ആഴ്ചകള്‍ക്കുമുമ്പാണ് ഇവ സ്ഥാപിച്ചത്. ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കരുതെന്നുകാട്ടിയും സ്ഥാപിച്ചവ നീക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക സംഘടനകള്‍ക്കും നേരത്തേ നോട്ടീസ് നല്‍കിയതാണെന്നും നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് പറഞ്ഞു.

Tags:    
News Summary - Protest over the removal of SNDP flagpoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.