കുറ്റമറ്റ യാത്ര രേഖകൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന ‘എക്സ്പാറ്റ് ഗൈഡ്’ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുന്നു 

പ്രവാസത്തിന്​ കരുതൽ; ‘എക്സ്പാറ്റ് ഗൈഡ്’ മുഖ്യമന്ത്രി നാടിനുസമർപ്പിച്ചു

തിരുവനന്തപുരം: ജോലിതേടി ഗൾഫ് രാഷ്ട്രങ്ങളിലെത്തുന്നവർക്ക് കുറ്റമറ്റ യാത്ര രേഖകൾ ഉറപ്പുവരുത്തുന്നതിനും പ്രവാസികളെ സഹായിക്കുന്നതിനുമായി പ്രമുഖ യാത്രാസേവന സ്ഥാപനമായ സ്മാർട്​ ട്രാവൽ ഒരുക്കിയ ‘എക്സ്പാറ്റ് ഗൈഡ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

‘ഗൾഫ് മാധ്യമ’ത്തിന്‍റെ മാധ്യമ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ​ ഉദ്​ഘാടന ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, റീജനൽ മാനേജർ ബി. ജയപ്രകാശ്, സ്മാർട് ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹ്മദ്, ജനറൽ മാനേജർ സഫീർ മഹ്മൂദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗൾഫ് രാഷ്ട്രങ്ങളിലെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വിസയിലും മറ്റു അവശ്യ രേഖകളിലുമുള്ള അപാകതകൾ കാരണം നിയമനടപടികൾക്ക് വിധേയമാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ധാരാളം നടക്കുന്നു. അനധികൃത വിസയിൽ വഞ്ചിതരായി ദീർഘകാലത്തെ ദുരിത ജീവിതമനുഭവിക്കുന്ന നിരവധിപേർ പ്രവാസലോകത്തുണ്ട്. കൂടാതെ വിസ തട്ടിപ്പുകളും ധാരാളം നടക്കുന്നു.

ഈ സന്ദർഭത്തിലാണ് യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ സജീവമായി ഇടപെടുന്ന ‘ഗൾഫ്​ മാധ്യമ’ത്തിന്‍റെ പിന്തുണത്തോടെ, സ്മാർട്​ ട്രാവൽ ‘എക്സ്പാറ്റ്​ ഗൈഡ്​​’ എന്ന സംവിധാനത്തിന്​ തുടക്കമിടുന്നത്​​. ആദ്യഘട്ടത്തിൽ യു.എ.ഇയിൽ ആരംഭിക്കുന്ന സംവിധാനം പിന്നീട്​ മറ്റു ഗൾഫ്​ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ്​ ആസൂത്രണം ചെയ്തിരിക്കുന്നത്​. വിസയുടെയും മറ്റു യാത്ര രേഖകളുടെയും അധികാരികത ഉറപ്പുവരുത്തുന്നതിൽ പ്രവാസികളെയും തൊഴിലന്വേഷകരെയും സഹായിക്കാൻ ഇനിമുതൽ എക്സ്പാറ്റ് ഗൈഡ് ഉണ്ടാവും.

ഓരോ ജി.സി.സി രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്. പ്രവാസലോകത്തേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും ഉപയോഗപ്പെടുത്താവുന്ന ഈ സംവിധാനം വഴി നാട്ടിൽനിന്ന് യാത്രതിരിക്കുന്നതിന് മുമ്പുതന്നെ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കും. അതോടൊപ്പം മറ്റ് നിരവധി സേവനങ്ങളും ലഭ്യമാവും.

https://smarttravels.ae/index.php/home/visaVerification


Tags:    
News Summary - provision for exile; The Chief Minister released the 'Expat Guide'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.