സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ്

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ (പ്ലസ്ടുവിന് 1167ഉം സി.ബി.എസ്.ഇ-ക്ക് 488 ഉം അതിൽ അധികവും മാർക്ക്) വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ (97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തണം.

പരാതി, തെറ്റു തിരുത്തൽ എന്നിവക്ക് മെയിൽ (statemeritscholarship@gmail.com) അല്ലെങ്കിൽ ഫോൺ (9446780308) മുഖേന ജനുവരി നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെടുക. പിന്നീട് ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

Tags:    
News Summary - Provisional list of 1050 students eligible for state merit scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.