കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. മതിലകം പഞ്ചായത്ത് 13ാം വാർഡ് അംഗം സഞ്ജയ്, സഹോദരൻ അജയ്, ശാർക്കര ഉണ്ണികൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
യുവമോർച്ച നേതാവ് സത്യേഷ് ബലിദാന ദിനാചരണത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബി.ജെ.പി പ്രവർത്തകരായ 500 പേർക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു. പ്രകോപന മുദ്രാവാക്യം വിളി വിവാദമായതോടെ കേസിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.