ബി.ജെ.പിയിൽ ചേരുന്നതിൽ കൂടുതലും സി.പി.എമ്മുകാർ- ശ്രീധരൻ പിള്ള

ആലപ്പുഴ:​ ടൈറ്റാനിയം അഴിമതി കേസ്​ സി.ബി.ഐക്ക്​ വിട്ട സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന്​ ബി.​െജ.പി സംസ്​ഥാന പ ്രസിഡൻറ്​ പി.എസ്​. ശ്രീധരൻ പിള്ള. രാജ്യത്തെ കോൺഗ്രസി​​െൻറ അഴിമതികളിൽ അന്വേഷണം നടക്കുകയാണ്. അതിൽ ഒന്നാണ് ടൈറ് റാനിയവും. അയ്യർ ജങ്​ഷന്​ സമീപം ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസി​​െൻറ ശിലാസ്​ഥാപനം നിർവഹിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

മന്ത്രി രാമചന്ദ്രൻ നായരുടെ രാജിയും അന്നുണ്ടായ സാഹചര്യങ്ങളും അഭിഭാഷകൻ എന്ന നിലയിൽ തനിക്ക്​ വ്യക്തമായി അറിയാമെന്ന്​ ശ്രീധരൻ പിള്ള പറഞ്ഞു. ബുധനാഴ്​ച രാവിലെ നടന്ന ശിലാസ്​ഥാപനച്ചടങ്ങിൽ സംസാരിച്ച സംസ്​ഥാന പ്രസിഡൻറ്​ ബി.ജെ.പി അംഗത്വം 11 ലക്ഷം കടന്നുവെന്ന്​ അറിയിച്ചു.

കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും ഒരുപാട് പേർ ബി.ജെ.പി യിൽ ചേർന്നുവെന്നും കൂടുതൽ പേർ സി.പി.എമ്മിൽ നിന്നാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പാർട്ടിയിലേക്ക്​ വന്നവരുടെ പട്ടിക പ്ര​േത്യകം പ്രസിദ്ധീകരിക്കും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിന്​ മറുപടി പറയേണ്ടി വരും -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - ps sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.