ബി.ജെ.പിയിൽ ചേരുന്നതിൽ കൂടുതലും സി.പി.എമ്മുകാർ- ശ്രീധരൻ പിള്ള
text_fieldsആലപ്പുഴ: ടൈറ്റാനിയം അഴിമതി കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബി.െജ.പി സംസ്ഥാന പ ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. രാജ്യത്തെ കോൺഗ്രസിെൻറ അഴിമതികളിൽ അന്വേഷണം നടക്കുകയാണ്. അതിൽ ഒന്നാണ് ടൈറ് റാനിയവും. അയ്യർ ജങ്ഷന് സമീപം ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിെൻറ ശിലാസ്ഥാപനം നിർവഹിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മന്ത്രി രാമചന്ദ്രൻ നായരുടെ രാജിയും അന്നുണ്ടായ സാഹചര്യങ്ങളും അഭിഭാഷകൻ എന്ന നിലയിൽ തനിക്ക് വ്യക്തമായി അറിയാമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബുധനാഴ്ച രാവിലെ നടന്ന ശിലാസ്ഥാപനച്ചടങ്ങിൽ സംസാരിച്ച സംസ്ഥാന പ്രസിഡൻറ് ബി.ജെ.പി അംഗത്വം 11 ലക്ഷം കടന്നുവെന്ന് അറിയിച്ചു.
കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും ഒരുപാട് പേർ ബി.ജെ.പി യിൽ ചേർന്നുവെന്നും കൂടുതൽ പേർ സി.പി.എമ്മിൽ നിന്നാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പാർട്ടിയിലേക്ക് വന്നവരുടെ പട്ടിക പ്രേത്യകം പ്രസിദ്ധീകരിക്കും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിന് മറുപടി പറയേണ്ടി വരും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.