ചെങ്ങന്നൂർ: എതിരാളികളെ ഒരിക്കലും ശത്രുവായി കാണാതെ മാനിച്ച് നന്മ കൊടുത്ത് അത് തിരികെ വാങ്ങുന്ന രീതിയാണ് ഇ തുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് നിയുക്ത മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ജന്മനാടായ ചെങ്ങന്നൂർ വെൺമണി ഗ്രാമത ്തിലെ കുടുംബവീടായ വാര്യംമുറിയിൽ താമസിക്കുന്ന അമ്മ ഭവാനിയമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പാർട്ടിയിൽ ഒരാൾക്ക് രണ്ടുതവണ പദവിയെന്നതാണ് നിലനിൽക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിൽ രണ്ടാമത്തെ ടേം പൂർത്തിയാക്കിയതോടെ പ്രായോഗികമായി ഇനിയും തുടർന്ന് പോകുകയെന്നത് ബുദ്ധിമുട്ടാണ്. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ച് വിവരങ്ങൾ തിരക്കിയ കൂട്ടത്തിൽ കേരളത്തിന് പുറത്തേക്ക് നിയോഗിച്ചാൽ സ്വീകരിക്കുന്നതിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ സമ്മതം മൂളിയിരുന്നു.
അത് ഗവർണർ പദവിയാണെന്ന് രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങിയപ്പോൾ മാത്രമാണ് അറിയുന്നത്. ഒരിക്കൽപോലും അമിതമായിട്ടൊന്നും ആഗ്രഹിക്കാതെ പാർട്ടിക്കാരനായി തുടരുക മാത്രമായിരുന്നു. പ്രസ്ഥാനം പറയുന്നത് അനുസരിച്ചുവരുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.