പി.എസ്. സുപാൽ സി.പി.ഐ കൊല്ലം ജില്ല സെക്രട്ടറി

കൊ​ല്ലം: സി.​പി.​ഐ​യി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​യ കൊ​ല്ല​ത്ത്​ പു​തി​യ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ു. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​ര​മു​ണ്ടാ​വു​മെ​ന്ന ആ​ശ​ങ്ക നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​മ​വാ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ സു​പാ​ലി​ന്‍റെ പേ​ര്​ നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന ജി​ല്ല​യി​ലെ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളു​ടെ അ​നൗ​ദ്യോ​ഗി​ക യോ​ഗ​ത്തി​ൽ പി.​എ​സ്. സു​പാ​ലി​ന് പു​റ​മേ, കാ​നം രാ​ജേ​ന്ദ്ര​ൻ പ​ക്ഷ​ത്തെ ആ​ർ. രാ​ജേ​ന്ദ്ര​ന്‍റെ പേ​രും ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന് 65 വ​യ​സ്സ്​ പി​ന്നി​ട്ടെ​ന്നും പ്രാ​യ​പ​രി​ധി​യു​ണ്ടെ​ന്നും പ​റ​ഞ്ഞ് കാ​നം​ത​ന്നെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വി​ൽ കാ​നം മു​ന്നോ​ട്ടു​വെ​ച്ച സു​പാ​ലി​ന്‍റെ പേ​ര് എ​തി​രി​ല്ലാ​തെ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മ്മേ​ള​ന​പ്ര​തി​നി​ധി​ക​ൾ​ക്ക്​ മു​ന്നി​ൽ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ സു​പാ​ലി​ന്‍റെ പേ​ര്​ പ്ര​ഖ്യാ​പി​ച്ച​ത്​ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ സ​ദ​സ്സ്​​ സ്വീ​ക​രി​ച്ച​ത്.

ആ​ർ. രാ​ജേ​ന്ദ്ര​നെ സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ ​കാ​നം പ​ക്ഷ​ത്ത്​ നേ​ര​ത്തേ​ത​ന്നെ സ​ജീ​വ അ​ണി​യ​റ​നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു മ​റു​പ​ക്ഷം എ​തി​ർ​ക്കു​ന്ന സ്ഥി​തി​വ​ന്നാ​ൽ ആ ​സാ​ഹ​ച​ര്യം മ​ത്സ​ര​ത്തി​ലേ​ക്ക്​ പോ​കാ​നു​മു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന നേ​തൃ​ത്വം നി​ല​പാ​ടെ​ടു​ത്തു. ഒ​ടു​വി​ൽ പ്രാ​യ​ത്തി​ന്‍റെ നി​ബ​ന്ധ​ന​യി​ൽ പി​ടി​ച്ച്​ കാ​നം പ​ക്ഷം​ത​​ന്നെ മ​ത്സ​രം ഒ​ഴി​വാ​ക്കി​യെ​ടു​ത്തു. പി.​എ​സ്.​ സു​പാ​ല്‍ നി​ല​വി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം, ജി​ല്ല അ​സി. സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്.

പ്ര​മു​ഖ സി.​പി.​ഐ നേ​താ​വാ​യി​രു​ന്ന പി​താ​വ് പി.​കെ. ശ്രീ​നി​വാ​സ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് 1996ൽ ​പു​ന​ലൂ​രി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ണ് സു​പാ​ൽ ആ​ദ്യം നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. 2001ൽ ​വി​ജ​യം ആ​വ​ർ​ത്തി​ച്ചു. 2006ൽ ​കെ. രാ​ജു​വി​നാ​യി വ​ഴി​മാ​റി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.

എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യി​രു​ന്നു. എ.​ഐ.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​, എ.​ഐ.​വൈ.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​, സെ​ക്ര​ട്ട​റി, ദേ​ശീ​യ കൗ​ൺ​സി​ൽ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ സി.​പി.​ഐ നി​യ​മ​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും എ.​ഐ.​കെ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​ണ്. അ​ഞ്ച​ൽ ഏ​രൂ​ർ സ്വ​ദേ​ശി​യാ​ണ്. പി.​എ​ൻ. റീ​ന​യാ​ണ് ഭാ​ര്യ. വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ദേ​വി നി​ലീ​ന, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ദേ​വി നി​ര​ഞ്ജ​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - PS Supal CPI kollam district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.