തിരുവനന്തപുരം: പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധന വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപവത്കരിച്ചു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികൾ 10 ദിവസത്തിനുള്ളിൽ മുൻഗണനക്രമത്തിൽ നടപ്പാക്കാൻ കമ്മിറ്റിക്ക് ചുമതല നൽകി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിെൻറ കൃത്യത ഉറപ്പുവരുത്തുന്നതിനും അതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികളെ/വകുപ്പ് അധ്യക്ഷന്മാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനും കമ്മിറ്റിക്ക് ചുമതലയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.