തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിലെ വംശീയ പരാമര്ശത്തിെൻറ പേരിൽ അച്ചടക്കനടപടി നേരിട്ട ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കമീഷൻ. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികൾ റദ്ദ് ചെയ്യാനും ഇവരെ ബുള്ളറ്റിെൻറ പ്രസിദ്ധീകരണചുമതലയിൽ നിലനിർത്താനും തീരുമാനിച്ചു. കമീഷൻ നിലപാടിനെതിരെ ജീവനക്കാർക്കിടിയിൽ പ്രതിഷേധം ശക്തമായി.
കഴിഞ്ഞ ഏപ്രിൽ 15ലെ ‘സമകാലികം’ പംക്തിയിലാണ് ‘രാജ്യത്തെ നിരവധി പൗരന്മാർക്ക് കോവിഡ് -19 ബാധയേൽക്കാൻ കാരണമായ തബ്ലീഗ് മതസമ്മേളനം നടന്നത് നിസാമുദ്ദീൻ (ന്യൂഡൽഹി)’ എന്ന് പരാമർശിക്കുന്നത്. േകാവിഡ് കാലത്ത് മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണത്തിനായി ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും ഉപയോഗിച്ച ആരോപണമാണ് കേരളത്തിലെ ഭരണഘടന സ്ഥാപനമായ പി.എസ്.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണവും ഏറ്റുപിടിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് അടിയന്തര കമീഷൻ ചേർന്ന് പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗമടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും ബുള്ളറ്റിെൻറ പ്രസിദ്ധീകരണചുമതലയിൽനിന്ന് ഇവരെ ഒഴിവാക്കാനും തീരുമാനിച്ചത്.
പിഴവിൽ പത്രക്കുറിപ്പിലൂടെ ‘നിർവ്യാജ ഖേദപ്രകടനം’ നടത്തിയ പി.എസ്.സി േമയ് 12ന് വിവാദപരാമർശം ഒഴിവാക്കിക്കൊണ്ട് പുതിയ ബുള്ളറ്റിൻ സൈറ്റിൽ അപ്ലോഡും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥ നടപടിക്കെതിരെ സി.പി.എം ജില്ലനേതൃത്വവും പി.എസ്.സി എംപ്ലോയീസ് യൂനിയനും രംഗത്തെത്തിയതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ ചെയർമാനടക്കമുള്ളവർ നിർബന്ധിതമായത്.
തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച് വന്ന വാർത്തകളെ സംക്ഷിപ്തമായും സത്യസന്ധമായും ബുള്ളറ്റിലേക്ക് പകർത്തുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ‘സമകാലികം’ പംക്തിയിൽ വരുന്ന വിവരങ്ങൾ പി.എസ്.സി പരീക്ഷപരിശീലനത്തിന് വേണ്ടി നൽകുന്ന ചോദ്യോത്തരങ്ങളാണെന്ന നിഗമനം തെറ്റിദ്ധാരണാജനകമാണെന്നുമാണ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഇപ്പോൾ പി.എസ്.സി കണ്ടെത്തിയിരിക്കുന്ന വാദം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.