തിരുവനന്തപുരം: ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാെൻറ ആവശ്യം പൊതുഭരണവകുപ്പ് തള്ളി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു ഭരണഘടനാസ്ഥാപനങ്ങളിലെ ചെയർമാൻമാർക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയർമാനുമാത്രം അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ ചെയർമാെൻറ ഭാര്യക്കുകൂടി ക്ഷണമുള്ള സമ്മേളനങ്ങളിൽ െചലവ് പരിഗണിക്കാമെന്നും ഫയലിൽ കുറിച്ചിട്ടുണ്ട്. ഫയൽ പി.എസ്.സി സെക്രട്ടറിക്ക് ഉടൻ കൈമാറും.
ഇതരസംസ്ഥാനങ്ങളിലെല്ലാം ചെയർമാനൊപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സർക്കാറാണ് വഹിക്കുന്നത്. കേരളം ഇക്കാര്യം മാതൃകയാക്കണമെന്നായിരുന്നു എം.കെ. സക്കീറിെൻറ ആവശ്യം. നിലവിൽ ഹൈകോടതി ജഡ്ജിമാർ, ചീഫ് ജസ്റ്റിസ്, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നത് സംബന്ധിച്ച് മാത്രമാണ് സർക്കാർ ഉത്തരവുള്ളത്.
നിലവില്‍ ഔദ്യോഗികവാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗികവസതിയും ഒന്നരലക്ഷത്തിലധികം രൂപ ശമ്പളവും ഐ.എ.എസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.