തിരുവനന്തപുരം: പി.എസ്.സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പി.എസ്.സി ചെയർമാെൻറ ഭാര്യയു ടെ യാത്രാച്ചെലവ് സർക്കാർ വഹിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത തെറ്റിദ്ധാരണജനകമാണെന്ന് പി.എസ്.സി. വാർഷിക സമ് മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാ സംസ്ഥാന പി.എസ്.സികളിലെയും ചെയർമാൻമാരുടെയും ഭാര്യമാർ പ്രത്യേകം ക്ഷണിക്ക പ്പെടാറുണ്ട്. കേരള പി.എസ്.സി ചെയർമാെൻറ ഭാര്യ അനുഗമിക്കുമ്പോൾ സർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങുന്നതിന് കൃത്യമായ ഉത്തരവ് നിലവിലില്ല. അതിനാവശ്യമായ നടപടിക്ക് പി.എസ്.സിയിൽനിന്ന് കത്തയക്കുകയാണ് ചെയ്തതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
2020 ലെ ദേശീയ വാർഷികസമ്മേളനം കേരളത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഇക്കൊല്ലത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇത് ബാധകമല്ല. കഴിഞ്ഞവർഷങ്ങളിൽ നടന്ന ദേശീയ സമ്മേളനങ്ങളിൽ കേരള പി.എസ്.സി ചെയർമാെൻറ ഭാര്യ അനുഗമിച്ചത് സ്വന്തം ചെലവിലാണ്.
യാത്രാച്ചെലവ് സംബന്ധിച്ച ധനവിനിയോഗം ചിട്ടപ്പെടുത്തുന്നതിന് സർക്കാറുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവകാശം പി.എസ്.സിക്കുണ്ട്. ചെയർമാൻ പുതിയ ഔദ്യോഗികവാഹനം വാങ്ങി എന്ന തെറ്റായ വാർത്തയും വന്നിട്ടുണ്ട്. ഇത് ചെയർമാനെ വ്യക്തിഹത്യ നടത്താനാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.